NEWS
സാഹിത്യ പരിഷത്ത് ഗ്രന്ഥശാല സാഹിത്യസംഗമം
27/09/2025 08:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമം നടത്തി. കഥാകൃത്തുക്കളും കവികളും സാഹിത്യരചനകൾ അവതരിപ്പിച്ച ചടങ്ങ് സാഹിത്യ പരിഷത്ത് വൈസ് പ്രസിഡൻ്റ് ഡോ. ടി. എസ് ജോയി ഉദ്ഘാടനം ചെയ്തു. ഡോ. അജിതൻ മേനോത്ത് അധ്യക്ഷനായി. എം. കെ ശശീന്ദ്രൻ, ശ്രീമൂലനഗരം മോഹൻ, ഡോ. സി.കെ സിജി, പി. ഐ ശങ്കരനാരായണൻ, അശോകകുമാർ, ഖദീജ സെയ്തുമുഹമ്മദ്, എം.പി വേണു എന്നിവർ പ്രസംഗിച്ചു. പ്രശാന്തി ചൊവ്വ ര , കെ .കെ രഘു, അക്ബർ എടപ്പിള്ളി, കണ്ണൻ എം.കെ, നോർബട്ട് ,ഡോ. ജയപ്രകാശ് ശർമ്മ, ബിന്ദു വേണു, പി. ആർ പുഷ്പാംഗദൻ , ഷാലൻ വള്ളുവശേരി, സലി കെ.എസ്, ജി.കെ മുണ്ടുപാലം എന്നിവർ സാഹിത്യ രചനകൾ അവതരിപ്പിച്ചു. എം.കെ ശശീന്ദ്രൻ, ഡോ. അജിതൻ മേനോത്ത് എന്നിവർ രചനകളെ വിലയിരുത്തി സംസാരിച്ചു. ഷാലൻ വള്ളുവശേരിയുടെ മുഖങ്ങൾ എന്ന കഥാസമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











